Friday, May 3, 2024
spot_img

കാബൂളിലെ പാകിസ്താൻ എംബസിക്ക് നേരെ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്ക്;വധശ്രമമെന്ന് ഷെഹബാസ് ഷെരീഫ്

കാബൂൾ : കാബൂളിലെ പാകിസ്താൻ എംബസിക്ക് നേരെ വെടിവെപ്പ്.ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ഇത് വധശ്രമമാണെന്നും സംഭത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു.

അഫ്ഗാനിനസ്ഥാനിൽ താലിബാൻ ഇടംപിടിച്ചതിന് പിന്നാലെ പാകിസ്താന് നേരെ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ താലിബാൻ ആക്രമണത്തിൽ പ്രതികരിച്ചിട്ടില്ല.

എല്ലാവരും സുരക്ഷിതരാണെന്നും എന്നാൽ എംബസിക്ക് പുറത്തുപോകാൻ സാധിച്ചിട്ടില്ലെന്നും കാബൂൾ എംബസിയിൽ പെട്ട് കിടക്കുന്നവർ പറഞ്ഞു. വീടിന് സമീപത്ത് നിന്നൊരാൾ വന്ന് വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Related Articles

Latest Articles