നടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനം; വിവാദ നന്മമരം കുടുങ്ങും..
വിവാദനന്മമരം ഫിറോസ് കുന്നംപറമ്പിലിന്‍റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ കേന്ദ്ര എന്‍ഫോഴ്സമെന്‍റ് അന്വേഷണനടപടികള്‍ ആരംഭിച്ചു. കേന്ദ്ര അനുമതിയില്ലാതെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന് വിരുദ്ധമായി 200 കോടിയിലധികം രൂപ വിദേശത്തുനിന്നും സംഭാവന സ്വീകരിക്കുകയും അത് കൈകാര്യം ചെയ്യപ്പെടുകയും ചെയ്തതുള്‍പ്പെടെയാണ് അന്വേഷണപരിധിയിലുള്ളത്. ഫിറോസ് കുന്നംപറമ്പിലിന്‍റെ വിവാദ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് തത്വമയി ന്യൂസായിരുന്നു.

