Friday, May 17, 2024
spot_img

ചരിത്രത്തിൽ ആദ്യം; ത്രിവർണ്ണമണിഞ്ഞ് ജമ്മു‍കശ്മീരിലെ ബാഗ്ലിഹാര്‍ അണക്കെട്ട്‍; ഇക്കുറി കശ്മീരില്‍ ത്രിവര്‍ണ്ണത്തില്‍ നിരവധി കേന്ദ്രങ്ങള്‍

കാശ്മീർ : ഓറഞ്ച്, വെള്ള, പച്ച നിറങ്ങളില്‍ ജമ്മു കശ്മീരിലെ ബാഗ്ലിഹാര്‍ അണക്കെട്ട് പ്രകാശിച്ചുനില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിപ്പിക്കുന്നത്. മാത്രമല്ല ഇക്കുറി കശ്മീരില്‍ ബാഗ്ലിഹാര്‍ അണക്കെട്ട് പോലെ നിരവധി കേന്ദ്രങ്ങൾ ത്രിവർണ്ണപതാക നിറങ്ങളാല്‍ അലങ്കരിച്ചിരുന്നു.

ബാഗ്ലിഹാര്‍ അണക്കെട്ട് ജമ്മു കശ്മീരിലെ റംബാന്‍ മേഖലയില്‍ ചെനാബ് നദിക്ക് കുറുകെയുള്ള ജലവൈദ്യുത പദ്ധതിയാണ്. 1992ലാണ് ജമ്മുകശ്മീരിലെ ഊര്‍ജ്ജ വികസന കോര്‍പറേഷന്‍ ഈ വൈദ്യുതി പ്ലാന്‍റ് വിഭാവനം ചെയ്തത്. 1996ല്‍ പദ്ദതി അംഗീകരിച്ചു.തുടർന്ന് ഇതിന്‍റെ നിര്‍മ്മാണം 1999ല്‍ പണി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 100 കോടി ഡോളര്‍ നിര്‍മ്മാണച്ചെലവുള്ള ഈ പദ്ധതിയുടെ രണ്ടാം ഘട്ടം നിര്‍വ്വഹിച്ചത്.

അതേസമയം ഇത്തവണ കശ്മീല്‍ നിരവധി സ്ഥലങ്ങള്‍ ത്രിവര്‍ണ്ണപ്പതാകയുടെ നിറങ്ങളാല്‍ അലങ്കരിച്ചിരുന്നു. ആഗസ്ത് ആറിന് ശ്രീനഗറിലെ ലാല്‍ ചൗകിലെ ക്ലോക്ക് ടവർ ത്രിവർണ്ണമണിഞ്ഞിരുന്നു. ശ്രീനഗര്‍ മേയര്‍ ജുനൈദ് മട്ടു ട്വിറ്ററില്‍ ഇതിന്‍റെ ചിത്രവും പങ്കുവെച്ചിരുന്നു. 1992ല്‍ ലാല്‍ ചൗക്കില്‍ ആദ്യമായി പതാക ഉയര്‍ത്തിയത് മുരളി മനോഹര്‍ ജോഷിയാണ്.മാത്രമല്ല അതുപോലെ ബാഹു കോട്ടയും ജമ്മു റെയില്‍വേ സ്‌റ്റേഷനും ത്രിവര്‍ണ്ണനിറങ്ങളാല്‍ പ്രകാശിപ്പിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles