Tuesday, April 30, 2024
spot_img

’75-ാം സ്വാതന്ത്ര്യദിനം ചരിത്ര പ്രധാനം’; ആഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം; ജനങ്ങൾക്ക് നിർദ്ദേശം നൽകി രാഷ്ട്രപതി

ദില്ലി: രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം നടത്തേണ്ടതെന്ന് നിർദ്ദേശം നൽകി രാഷ്ട്രപതി . 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം സാമ്പത്തിക മേഖലയെ ബാധിച്ചു. എന്നാൽ ഈ പ്രതിസന്ധി താത്കാലികമെന്ന് അദ്ദേഹം പറഞ്ഞു വികസനത്തിൽ ഇന്ത്യ മുന്നേറിയെന്നും. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ സഹായിച്ചത് മുന്നണിപോരാളികളാണെന്നും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മാത്രമല്ല ഒളിമ്പിക് ജേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. ടോക്കിയോ ഒളിംപിക്‌സിൽ രാജ്യത്തിന്റെ കീർത്തി ഉയർത്തിയ നേട്ടമാണ് കായികതാരങ്ങൾ നേടിയതെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

50 കോടി പേർക്ക് രാജ്യത്ത് വാക്സിൻ നൽകാനായത് നേട്ടമാണെന്നും പാർലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles