Friday, May 17, 2024
spot_img

ചരിത്രമെഴുതി ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര; ലോക റാങ്കിങ്ങിൽ 1455 പോയിന്റുമായി ഒന്നാമത്; ലോകറാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തുന്നത് ചരിത്രത്തിലാദ്യം

ദില്ലി: ലോകതാരമായി ഇന്ത്യൻ താരം.ലോക ജാവലിൻ ത്രോ റാങ്കിംഗിൽ ഒന്നാം നമ്പർ താരമായി ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര. ഒരു ഇന്ത്യൻ താരം ജാവലിൻ ത്രോ ലോകറാങ്കിംഗിൽ ഒന്നാമതെത്തുന്നത് ചരിത്രത്തിലാദ്യമായാണ്. ലോക ചാംപ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമെത്തിയത്.ഒന്നാം സ്ഥാനത്തുള്ള നീരജിന് 1455 പോയിന്റാണുള്ളത്. ആൻഡേഴ്‌സൺ 1433 പോയന്റുമായി രണ്ടാമതും ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാദ്‌ലെച്ചിന് 1416 പോയന്റുമായി മൂന്നാമതുമാണ്.

2022 ഓഗസ്റ്റ് മുതൽ നീരജ് ലോകറാങ്കിംഗിൽ രണ്ടാമതായിരുന്നു. ഇത്തവണ ഡയമണ്ട് ലീഗിൽ, മേയ് അഞ്ചിന് ദോഹയിൽ നടന്ന ആദ്യ മത്സരത്തിൽ താരം ഒന്നാം സ്ഥാനം നേടിയിരുന്നു. ഇനി ജൂൺ നാലിനാണ് നീരജ് ചോപ്രയുടെ അടുത്ത മത്സരം. നെതർലൻഡ്‌സിൽ വെച്ച് നടക്കുന്ന എഫ് ബി കെ ഗെയിംസിൽ താരം പങ്കെടുക്കും. ജൂൺ 13ന് ഫിൻലൻഡിൽ വെച്ച് നടക്കുന്ന പാവോ നുർമി ഗെയിംസിലും നീരജ് ഇറങ്ങും.

Related Articles

Latest Articles