Friday, May 3, 2024
spot_img

ആദ്യഘട്ട പോളിംഗില്‍ ഏറ്റവും കൂടുതല്‍ ത്രിപുരയില്‍ 80% ; മണിപ്പൂരില്‍ 68.62%, തമിഴ്‌നാട്ടില്‍ 62.19% ബംഗാളില്‍ 77.57%

ഏഴ് ഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം ഏഴു മണി വരെയുള്ള കണക്കുകൾ പ്രകാരം 60.03% പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അന്തിമ കണക്കിൽ മാറ്റം വരാൻ സാധ്യതയുണ്ട്. 79.90% പോളിങ് നടന്ന ത്രിപുരയിലാണ് ഏറ്റവും കൂടുതൽ പേർ സമ്മതിദായവകാശം വിനിയോഗിച്ചത്. ബിഹാറിലാണ് ഏറ്റവും കുറവ്, 47.49 ശതമാനം പോളിങ് മാത്രം. ബംഗാളിൽ 77.57 ശതമാനവും അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 62.19% വോട്ടു രേഖപ്പെടുത്തി.

മണിപ്പുരിലും ബംഗാളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു . മണിപ്പുരിലെ ബിഷ്ണുപുരിൽ ബൂത്തു പിടിച്ചെടുക്കാനുള്ള ശ്രമം തടയുന്നതിനായി പോലീസ് ആകാശത്തേക്കു വെടിവച്ചു. ക്രമക്കേട് ആരോപിച്ചതിനെ തുടർന്ന മണിപ്പുരിലെ അഞ്ച് ബൂത്തിൽ പോളിങ് ഇടയ്ക്കു നിർത്തിവച്ചു. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

Related Articles

Latest Articles