Tuesday, May 14, 2024
spot_img

മീന്‍ മുളകും ഉള്ളിയും തല്ലിയിട്ട് വറ്റിച്ചത്;ഊണിന് ബെസ്റ്റാ..

ഉച്ചയൂണിന് മീന്‍ വിഭവങ്ങള്‍ ഇഷ്ടമില്ലാത്തവരില്ല. എന്നാല്‍ ജോലിത്തിരക്കുകളില്‍ എളുപ്പം വെയ്ക്കാവുന്ന വിഭവങ്ങളായിരിക്കും എല്ലാവര്‍ക്കും താല്‍പ്പര്യം. കുറഞ്ഞ സമയം കൊണ്ട് രുചികരമായ ഒരു മീന്‍ വിഭവം തയ്യാറാക്കാം.ഒരു കൈവിരലിലെണ്ണാവുന്ന ചേരുവകള്‍ മാത്രം മതി ഈ കറിയുണ്ടാക്കാന്‍.ഈ കറിയ്ക്ക് മത്തി,അയല ,വാള എന്നീ മത്സ്യങ്ങളാണ് നല്ലത്. റെസിപ്പി താഴെ പറയുന്നു…

മത്തി -അരകിലോ
വൃത്തിയാക്കിയ ശേഷം വരഞ്ഞിടുക,വാളയാണെങ്കില്‍ കഷ്ണങ്ങളാക്കുക
വറ്റല്‍മുളക്- 38 എണ്ണം
ചുവന്നുള്ളി-50ഗ്രാം
വെളിച്ചെണ്ണ-മൂന്നര ടേബിള്‍ സ്പൂണ്‍
വാളന്‍പുളി-ഒരു നെല്ലിക്ക വലുപ്പത്തില്‍

പാകം ചെയ്യുന്ന രീതി

വറ്റല്‍മുളക് നന്നായി കുതിര്‍ത്ത് വെക്കുക. ഇത് ചെറിയ ഉള്ളിയും രണ്ട് തണ്ട് കറിവേപ്പിലയും ചേര്‍ത്ത് കല്ലുപ്പും കൂട്ടി അമ്മിയില്‍ ചതച്ചെടുക്കുക. മിക്സിയിലോ,ഗ്രൈന്ററിലോ ആണെങ്കില്‍ ഉപ്പ് ചേര്‍ക്കാതെയും അരയ്ക്കാം. എളുപ്പം ചതഞ്ഞുകിട്ടാനാണിത്.

അരച്ചുവെച്ച മസാലയും പുളി പിഴിഞ്ഞൊഴിച്ച വെള്ളവും നന്നായി മിക്സ് ചെയ്ത് ചട്ടിയില്‍ വേവിക്കുക. ചൂടായാല്‍ വരുമ്പോള്‍ വൃത്തിയാക്കിയ മീന്‍കഷ്ണങ്ങളും ചേര്‍ക്കുക. എന്നിട്ട് അടച്ചുവെച്ച് വേവിക്കുക. ആവി നന്നായി പുറത്തെത്തിയാല്‍ പിന്നെ മൂടി തുറന്നുവെച്ച് വറ്റുന്നത് വരെ വേവിക്കുക. ശേഷം പച്ചവെളിച്ചെണ്ണ ഒഴിച്ച് മീന്‍ ഉടയാതെ ഇളക്കി ഇറക്കിവെക്കുക

Related Articles

Latest Articles