Saturday, May 4, 2024
spot_img

ക്ഷേത്രത്തിനകത്തേക്ക്​​ മാംസം എറിഞ്ഞു​; ഉത്തർപ്രദേശിൽ മത വികാരം വ്രണപ്പെടുത്തിയതിന് നാലു പേര്‍ അറസ്റ്റില്‍

മുസഫര്‍നഗര്‍: ഉത്തർപ്രദേശിലെ ക്ഷേത്രത്തിനകത്തേക്ക്​ മാംസം എറിഞ്ഞ്​ മത വികാരം വ്രണപ്പെടുത്തിയതിനെ തുടര്‍ന്ന്​ നാലു പേർ അറസ്റ്റിൽ. ബുധാന മേഖലയിലാണ് ഈ സംഭവം.

സംഭവത്തിൽ രാകേശ്​, ഭാര്യ കുസും, സഹോദരന്‍ രാജേഷ്​, മരുമകള്‍ അനാര്‍ക്കലി എന്നിവരാണ്​ അറസ്​റ്റിലായത്​.

ഐ.പി.സി 295 പ്രകാരം ആരാധനാലയങ്ങള്‍ അശുദ്ധമാക്കല്‍ വകുപ്പ്​ അനുസരിച്ചാണ്​ ഇവര്‍ക്കെതിരെ കേസ്​ എടുത്തതെന്ന്​ സ്​റ്റേഷന്‍ ഹൗസ്​ ഓഫീസര്‍ സഞ്​ജീവ്​ കുമാര്‍ അറിയിച്ചു.

Related Articles

Latest Articles