Monday, April 29, 2024
spot_img

കുട്ടികള്‍ക്കായി മധുരമൂറും തേങ്ങാലഡു വീട്ടില്‍തന്നെ


കോവിഡ് കാലമായതിനാല്‍ കുട്ടികള്‍ക്ക് പരമാവധി പുറത്തുനിന്നുള്ള ഭക്ഷണ സാധനങ്ങള്‍ നല്‍കാതിരിക്കാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇഷ്ട പലഹാരങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം നല്‍കാതിരിക്കാനുമാകില്ല. അപ്പോള്‍ നമ്മള്‍ വീട്ടില്‍ ഉണ്ടാക്കേണ്ടി വരും. ലഡു ഇഷ്ടമുള്ള കുട്ടികള്‍ക്ക് പുറത്തുനിന്ന് ഈ സാഹചര്യത്തില്‍ വാങ്ങി നല്‍കാതിരിക്കുകയാണ് നല്ലത്. വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ ആരോഗ്യദായകമായ ലഡു ആയാല്‍ കുറച്ചുകൂടി നല്ലതല്ലേ? മധുരമുള്ളതും ആരോഗ്യപ്രദവുമായ തേങ്ങാ ലഡു ഉണ്ടാക്കാം.

ചേരുവകള്‍
ഉണങ്ങിയ തേങ്ങ ചിരകിയത്- രണ്ട് കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് -200 ഗ്രാം
ബദാം നുറുക്കാക്കിയത്-രണ്ട് ടീസ്പൂണ്‍
ഏലയ്ക്ക പൊടി- ഒരു ടീസ്പൂണ്‍

തയ്യാറാക്കുംവിധം
ഒരു പാന്‍ ചൂടാക്കുക. ശേഷം കണ്ടന്‍സ്ഡ് മില്‍ക്ക് പാനിലേക്ക് ഒഴിക്കുക. ഇതിനൊപ്പം രണ്ട് കപ്പ് ചിരകിയ തേങ്ങയിടുക. തേങ്ങ നന്നായി മിക്‌സ് ആകും വരെ ഇളക്കികൊണ്ടിരിക്കുക. അതിലേക്ക് നുറുക്കി വെച്ച ബദാമും ഏലയ്ക്കാപൊടിയും ചേര്‍ത്ത് ഒന്നുകൂടി ഇളക്കി മിക്‌സ് ചെയ്യുക. ശേഷം ഇറക്കിവെച്ച് പൂര്‍ണമായും തണുക്കുംമുമ്പ് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. ഈ ഉരുള ബാക്കിയുള്ള തേങ്ങയില്‍ ഒന്ന് ഉരുട്ടിയെടുക്കാം. കവറിങ്ങും ഗംഭീരമാകും. ഇതിന് മുകളില്‍ ബദാം കഷ്ണങ്ങള്‍ വെച്ച് അലങ്കരിക്കാം.

Related Articles

Latest Articles