Tuesday, December 30, 2025

വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചു, ഒരാളെ കാണാതായി | Vizhinjam

കോവളം :വിഴിഞ്ഞം കടലിൽ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചു . സംഭവത്തില്‍ ഒരാളെ കാണാതായി. ഷാഹുല്‍ ഹമീദ് എന്നയാളെയാണ് കാണാതായത്. ഇദ്ദേഹം ഉള്‍പ്പെടെ മൂന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ രക്ഷപ്പെട്ട് കരയിലെത്തി വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.ചൊവ്വാഴ്ച രാവിലെ തീരത്തുനിന്ന് 70 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം.

ഏതു കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്ന് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്. അത്ഭുത മന്ത്രിയെന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.ബോട്ടിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ല. ബോട്ടിന്റെ സൈഡില്‍ ഇരുന്ന ഷാഹുല്‍ ഹമീദ് കപ്പല്‍ ഇടിച്ചതിനു പിന്നാലെ കടലില്‍ വീഴുകയായിരുന്നു

Related Articles

Latest Articles