Thursday, May 9, 2024
spot_img

ഒഡീഷ തീരത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു; സ്വയരക്ഷയ്ക്കായി കടലിൽ ചാടി മത്സ്യത്തോഴിലാളികൾ ; കോസ്റ്റ് ഗാർഡും മറൈൻ പോലീസും ചേർന്ന് കടലിൽ ചാടിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ഒഡീഷ : മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കമാൽ ദ്വീപിന് സമീപമാണ് സംഭവം. തീപിടുത്തത്തിൽ പത്തോളം മത്സ്യത്തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തീപിടിത്തമുണ്ടായതിന് പിന്നാലെ ബോട്ടിലെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ചാടുകയായിരുന്നു. ഇവരെ കോസ്റ്റ്ഗാർഡിന്റെ കപ്പൽ രക്ഷപ്പെടുത്തി.

ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ധമ്ര പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ് ഗാർഡും മറൈൻ പോലീസും സ്ഥലത്തെത്തി 10 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചു.

തീപിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല . എഞ്ചിന് സമീപമാണ് തീ ആളിപ്പടർന്നതെന്ന് രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളിൽ ഒരാൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles