Friday, October 16, 2026

പ്രകൃതിവിരുദ്ധ പീഡനം ചെറുത്തതിന് അഞ്ച് വയസുകാരനെ തല്ലിക്കൊന്നു!! പ്രതിയായ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് അഞ്ച് വയസുകാരനെ യുവാവ് തല്ലിക്കൊന്നു. പ്രകൃതിവിരുദ്ധ പീഡനം ചെറുത്തതിനെ തുടർന്നാണ് 22 കാരനായ പ്രതി കുട്ടിയെ തല്ലിക്കൊന്നത്. സംഭവുമായി ബന്ധപ്പെട്ട് അസം സ്വദേശി ബോൽദേവ് മസുവയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.

കരുമാങ്കഴനി ഗ്രാമത്തിൽ താമസിക്കുന്ന ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ടത്. ഈ മാസം ഒമ്പതാം തീയതി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഗ്രാമത്തിനടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിയെ ബോൽദേവ് കൂട്ടിക്കൊണ്ടുപോയാതായി കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ചോദ്യം ചെയ്യലിൽ, കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവാവ് മൊഴിനൽകി. കുട്ടി കരയാനും ചെറുത്തുനിൽക്കാനും തുടങ്ങിയപ്പോൾ, പ്രതി കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Latest Articles