Monday, September 28, 2026

ഫ്ലാറ്റിന്റെ പ​തി​മൂ​ന്നാം നി​ല​യി​ല്‍ നി​ന്നും താഴേയ്ക്ക് വീണു; യുവ ഡോ​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ല്‍

കൊ​ച്ചി: ഫ്ലാറ്റിന്റെ പ​തി​മൂ​ന്നാം നി​ല​യി​ല്‍ നി​ന്നും താഴേയ്ക്ക് വീ​ണ് ഡോ​ക്ട​റെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. പ​ത്ത​നം​തി​ട്ട പു​ല്ലാ​ട് വ​ര​യ​ന്നൂ​ര്‍ കു​ള​ത്തു​മ​ട്ട​യ്ക്ക​ല്‍ രേ​ഷ്മ ആ​ന്‍ എ​ബ്രാ​ഹം ​ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ റ​സി​ഡ​ന്‍റ് ഡോ​ക്ട​റും ഇ​ന്‍റേ​ണ​ല്‍ മെ​ഡി​സി​ന്‍ ട്രെ​യി​നിം​ഗ് വിദ്യാർഥിനി​യു​മാ​യി​രു​ന്നു രേ​ഷ്മ.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോടെയാണ് സം​ഭ​വം ഉണ്ടായത്. ഫ്ളാ​റ്റി​ന്‍റെ പ​തി​മൂ​ന്നാം നി​ല​യി​ല്‍ നി​ന്നും താ​ഴെ വീ​ണ രേ​ഷ്മ ര​ണ്ടാം നി​ല​യി​ല്‍ കു​ടു​ങ്ങി കിടക്കുകയായിരുന്നു. പോ​ലീ​സ് എ​ത്തി​ രേ​ഷ്മ​യെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

രേ​ഷ്മ ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സംഭവത്തെ തുടര്‍ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Related Articles

Latest Articles