Sunday, May 19, 2024
spot_img

സ്കൂളില്‍ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; വിദ്യാര്‍ഥികളും അധ്യാപികയും ചികിത്സയില്‍; രാവിലെ എത്തിച്ച ബിരിയാണി വിളമ്പിയത് വൈകിട്ട് ആറിനെന്ന് ഹോട്ടലുടമ

പത്തനംതിട്ട : ചന്ദനപ്പള്ളി റോസ് ഡെയ്‌ല്‍ സ്കൂളില്‍ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 13 വിദ്യാര്‍ഥികളും ഒരു അധ്യാപികയും ശാരീരിക അസ്വസ്ഥതെയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ചിക്കന്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. സ്കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ബിരിയാണി വിതരണം ചെയ്തത്. അതെ സമയം രാവിലെ 11ന് എത്തിച്ച ബിരിയാണി വിതരണം ചെയ്തത് വൈകിട്ട് ആറിനെന്ന് ഹോട്ടലുടമ പ്രതികരിച്ചു .

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സ്‌കൂൾ വാർഷികാഘോഷം നടന്നത് .കൊടുവള്ളിയിലെ ഹോട്ടലിൽ നിന്നായിരുന്നു ബിരിയാണി സ്‌കൂളിൽ എത്തിച്ചത്. ഭക്ഷണം കഴിച്ച വെള്ളിയാഴ്ച ആർക്കും പ്രശ്നമുണ്ടായില്ല. എന്നാൽ പിറ്റേ ദിവസം മുതൽ കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു . കുട്ടികളെ പത്തനംതിട്ടയിലെ മൂന്നു ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല.

Related Articles

Latest Articles