Saturday, October 31, 2026

‘എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിക്കുണ്ടായ ദുരനുഭവത്തിൽ ദ്രുതഗതിയിൽ നടപടി വേണ്ടിയിരുന്നു’; ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ

ദില്ലി : എയർ ഇന്ത്യ വിമാനത്തിനുള്ളിൽ സഹയാത്രികയുടെ ദേഹത്തു യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിൽ ദ്രുതഗതിയിൽ നടപടി കൈക്കൊള്ളേണ്ടതായിരുന്നുവെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പ്രതികരിച്ചു. സംഭവം ഏറെ വേദനയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബർ 26ന് ന്യൂയോർക്കിൽനിന്നു ‍ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ സംഭവം.

‘‘യാത്രക്കാരൻ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയുടെ പ്രതികരണം കുറച്ചുകൂടി വേഗത്തിൽ വേണമായിരുന്നു. പ്രശ്നം നേരിടുന്നതിൽ ഞങ്ങളുടെ ഭാഗത്തുനിന്നു കാലതാമസമുണ്ടായി. സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാനായില്ല. നടപടിക്രമങ്ങൾ പുനഃപരിശോധിച്ച് മാറ്റങ്ങൾ വരുത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ടാറ്റ ഗ്രൂപ്പും എയർ ഇന്ത്യയും നിലകൊള്ളും’’– എൻ.ചന്ദ്രശേഖരൻ പറഞ്ഞു.

യുവതി പരാതി ഉന്നയിച്ചതിനെത്തുടർന്ന് സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്ന 2 പൈലറ്റുമാരിലൊരാളെയും 4 കാബിൻ ജീവനക്കാരെയും എയർ ഇന്ത്യ ജോലിയിൽനിന്നു മാറ്റി നിർത്തി കാരണം കാണിക്കൽ നോട്ടിസ് നൽകി. സംഭവം പൊലീസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിന് എയർ ഇന്ത്യയെ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) വിമർശിച്ചു.

.

Related Articles

Latest Articles