Thursday, May 2, 2024
spot_img

വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മദ്യം കഴിച്ചു; അവശനിലയിലായ മൂന്നു യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അടിമാലി : വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മദ്യം കഴിച്ച മൂന്നു യുവാക്കളെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരെയാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുഞ്ഞുമോനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.

അടിമാലി അപസരക്കുന്നിൽ വച്ചാണ് യുവാക്കളുടെ സുഹൃത്തിന് ഉപേക്ഷിക്കപ്പെട്ട നിലയിൽ മദ്യകുപ്പി ലഭിക്കുന്നത്. ഇയാൾ ആ കുപ്പി യുവാക്കൾക്ക് നൽകുകയായിരുന്നു. മൂവരും മദ്യം കഴിച്ചയുടൻ ഛർദി തുടങ്ങി.

ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നില മോശമായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles