Sunday, May 26, 2024
spot_img

‘കോൺഗ്രസിന് മുസ്ലീങ്ങളെന്നാൽ വെറും വോട്ട് ബാങ്ക് മാത്രം; ഒപ്പമുണ്ടെന്ന് വരുത്തി തീർത്ത് അവർക്ക് നഷ്ടങ്ങൾ മാത്രം ഉണ്ടാക്കുന്ന പാർട്ടി’; വിമർശനവുമായി ഷെഹ്‌സാദ് പൂനവാല

മുംബൈ: കോൺഗ്രസിന് മുസ്ലീങ്ങളെന്നാൽ വെറും വോട്ട് ബാങ്ക് മാത്രമാണെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല. മുസ്ലീങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർത്തു കൊണ്ട് അവർക്ക് ഏറ്റവും അധികം നഷ്ടമുണ്ടാക്കിയ പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സിഷൻ സിദ്ദിഖിയെ കോൺഗ്രസ് നീക്കിയതിന് പിന്നാലെയാണ് ഷെഹ്‌സാദിന്റെ വിമർശനം.

”കോൺഗ്രസ് മുസ്ലീങ്ങൾക്കൊപ്പമാണെന്നാണ് വാദം. എന്നാൽ മുസ്ലീങ്ങൾക്ക് ഏറ്റവും കൂടുതൽ നഷ്ടം വരുത്തിയ പാർട്ടിയാണ് കോൺഗ്രസ്. പ്രീണന രാഷ്‌ട്രീയമാണ് കോൺഗ്രസ് കളിക്കുന്നത്. വോട്ട് ബാങ്കിന് വേണ്ടിയിട്ടാണ് തങ്ങൾ ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്ന വാദം അവർ ഉയർത്തുന്നത്. സിഷൻ സിദ്ദിഖി ഇന്നത് സ്വയം മനസിലാക്കുന്നുണ്ടാകാം. മുംബൈയിൽ കലാപം ഉണ്ടാക്കാൻ കോൺഗ്രസ് അനുവാദം നൽകിയത് നമ്മളെല്ലാവരും കണ്ടതാണ്. ഉദ്ധവിന്റെ ആളുകളാണ് ഇതിന് പിന്നിലെന്നായിരുന്നു കോൺഗ്രസിന്റെ വാദം. എന്നാലിന്ന് അവരുമായി കോൺഗ്രസ് കൂട്ടുകൂടിയിരിക്കുകയാണ്.

കോൺഗ്രസിൽ ചില ആൾക്കാർക്കൊഴികെ മറ്റാർക്കും തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. സിഷൻ ഇന്ന് നേരിടുന്ന പ്രശ്‌നം കോൺഗ്രസിലെ പല നേതാക്കളും വർഷങ്ങളായി അഭിമുഖീകരിക്കുന്ന കാര്യമാണ്. പാർട്ടിയിലെ നേതാക്കൾ തന്നെ ഈ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയാണെന്നും” ഷെഹ്‌സാദ് പൂനവാല ആരോപിച്ചു.

Related Articles

Latest Articles