Friday, November 13, 2026

കഴിഞ്ഞ ഏഴ് മാസമായി വീട്ടിൽ ഓരോന്നും സംഭവിക്കുന്നത് വാട്സ് ആപ്പ് മെസേജിനനുസരിച്ച് ;അതി വിചിത്രമായ പരാതിയുമായി കുടുംബം

കൊല്ലം :പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി കൊല്ലം ജില്ലയിലെ കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്നുള്ള കാക്കത്താനത്തെ രാജന്റെ വീട്ടിൽ അരങ്ങേറുന്നത്.വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു എന്ന പരാതിയുമായാണ് കുടുംബം പോലീസ് സ്റ്റേഷനുകളിൽ കയറി ഇറങ്ങുന്നത്.സൈബർ സെല്ലിലും പൊലീസിലും പരാതി നൽകിയിട്ടും ഗുണമുണ്ടായിട്ടില്ല.ഫോൺ ഹാക്ക് ചെയ്തതാവാം എന്നാണ് പോലീസ് പറയുന്നത്.ഹാക്ക് ചെയ്തത് ആയാലും വീട്ടിലെ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം മെസേജിന് അനുസരിച്ച് എങ്ങിനെയാണ് കൃത്യമായി സംഭവിക്കുന്നത് എന്ന കാര്യത്തിൽ കുടുംബത്തിനും പോലീസിനും ഇപ്പോഴും ആശങ്ക ഉയരുകയാണ്.

ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി.
രാജൻ ഇലക്ട്രീഷ്യൻ ആണ്. എന്നിട്ടും സ്വന്തം വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ വീട്ടിലെ വൈദ്യുത ബോർഡുകൾ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്

Related Articles

Latest Articles