Thursday, May 16, 2024
spot_img

റേഷൻ കമ്മീഷനിലും വെട്ടിപ്പോ ? റേഷൻ കമ്മീഷൻ വ്യാപാരികൾക്ക് ലഭിക്കുന്നത് പകുതി മാത്രം,സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് വ്യാപാരികൾ ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം :സംസ്ഥാനത്ത് ശനിയാഴ്ച റേഷൻ കടകൾ അടച്ചിടും. റേഷൻ കമ്മീഷൻ സർക്കാർ പൂർണമായി നൽകാത്തതിൽ പ്രതിഷേധിച്ചാണ് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാകൂ എന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.

കുടിശ്ശിക എന്ന് നൽകുമെന്ന് ഉത്തരവിലുമില്ല. ഇതോടെയാണ് വിവിധ സംഘടനാ നേതാക്കൾ അടിയന്തര യോഗം ചേർന്ന് കടയടപ്പ് സമരം തുടങ്ങാൻ തീരുമാനിച്ചത്. സിഐടിയു, എഐടിയുസി അനുകൂല സംഘടനകളും സമരരംഗത്തുണ്ട്. സമരത്തിന്റെ നോട്ടീസ് നാളെ നൽകും.

Related Articles

Latest Articles