Saturday, January 3, 2026

വയനാട്ടിൽ വീണ്ടും കാട്ടാന ശല്യം; വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ചു

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വൈത്തിരിയില്‍ വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചു. തൈലക്കുന്ന് പടിഞ്ഞാറെ പുത്തന്‍പുര കുഞ്ഞിരാമനാണ് പരിക്കേറ്റിരിക്കുന്നത്.

സംഭവം പുലർച്ചെ രണ്ടു മണിയോടുകൂടിയായിരുന്നു. വൈത്തിരി തൈലക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് കുഞ്ഞിരാമനെ ആക്രമിച്ചതെന്നാണ് വിവരം.

വീട് തകര്‍ത്ത് ഉള്ളില്‍ കയറിയ കാട്ടാന കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ കുഞ്ഞിരാമനെ മാനന്തവാടി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് നിന്ന് ആന തിരികെ കാട്ടിലേക്ക് തന്നെ പോയോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്.

Related Articles

Latest Articles