Sunday, November 1, 2026

മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ വീട്ടില്‍ മോഷണം; അലമാരയില്‍ സൂക്ഷിച്ചിരുന്ന 47 പവന്‍ സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നു

കൊല്ലം: മുൻമന്ത്രി ഷിബു ബേബി ജോണിന്റെ വീട്ടിൽ മോഷണം. കൊല്ലം കടപ്പാക്കടയിലുള്ള കുടുംബ വീട്ടിലായിയുന്നു മോഷണം നടന്നത്. വീടിന്റെ താഴത്തെ നിലയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 47 പവന്‍ സ്വര്‍ണം കവര്‍ന്നു. ഞായറാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ സ്വര്‍ണമാണ് മോഷണം പോയത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍, ഗ്ലാസ് വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ട് നിലയുള്ള വീട്ടിലെ എല്ലാ മുറികളിലും മോഷ്ടാക്കള്‍ പ്രവേശിച്ചു.

Related Articles

Latest Articles