Tuesday, October 27, 2026

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു; ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ് ചികിത്സയിലിരിക്കെയാണ് മരണം;നഷ്ടമായത് ഏഷ്യയിലെ പ്രബലനായ നേതാവിനെ

ടോക്യോ; വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. അൽപസമയം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ ഈ വാര്‍ത്ത പുറത്തു വിട്ടത്. ജപ്പാൻ സ‍ര്‍ക്കാരും മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. 41 കാരനായ തെത്സുയ യമഗാമിയാണ് കുറ്റകൃത്യത്തിന് പിന്നില്‍. ഇയാളെ സംഭവ സ്ഥലത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഷോട്ട് ഗണ്‍ ഉപയോഗിച്ചാണ് ഇയാള്‍ അബെയ്ക്ക് നേരെ ആക്രമണം നടത്തിയത്. ഷിന്‍സോയുടെ നെഞ്ചിലാണ് വെടിയേറ്റത്.

വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

Related Articles

Latest Articles