തിരുവനന്തപുരം: തമ്പുരാൻമുക്ക് മഠവിളാകം ലെയ്ൻ “ശ്രുതി”യിൽ (TARA 75 ) രാധാമണി കെ.ആർ (69) അന്തരിച്ചു. പരേതനും, മുൻ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായിരുന്ന പദ്മനാഭൻ നായരുടെ പത്നിയാണ്. കുമാരി കല, കിരൺ കുമാർ എന്നിവർ മക്കളാണ്. ഒമാനിൽ ചാർട്ടേർഡ് അക്കൗണ്ടന്റായ എസ്.ഗിരിയാണ് മരുമകൻ. ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ (Red Cross) കേരളാ ചാപ്റ്റർ ചെയർമാനും, ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത് കാർത്തികേയൻ ഇളയ സഹോദരനാണ്. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10:30ന് ശാന്തി കവാടത്തിൽ നടക്കും.

