Sunday, November 1, 2026

മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ടയറില്‍ പര്‍ദ്ദ ചുറ്റി; അമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: മകൻ ഓടിച്ച ബൈക്കിന്റെ (Bike Accident) ടയറില്‍ പര്‍ദ്ദ കുരുങ്ങി അമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ ഇല്ലിക്കല്‍ പുരയിടത്തില്‍ പൂപ്പറമ്പില്‍ സെലീന (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് കുതിരപ്പന്തി ഷണ്‍മുഖവിലാസം ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്.

സ്വര്‍ണ ഉരുപ്പടി പണയവുമായി ബന്ധപ്പെട്ട് മകനൊപ്പം പോകുമ്പോഴാണ് അപകടം. തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. സെലീനയെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഹസീം ഓട്ടോറിക്ഷാ ഡ്രൈവറാണ്. രണ്ടു മക്കളുടെ മാതാവാണ് മരിച്ച സെലീന.

Related Articles

Latest Articles