Monday, May 13, 2024
spot_img

ശ്രീനാരായണഗുരു സർവകലാശാല വിസിയായി മുസ്‌ലിം തന്നെ വേണമെന്ന് മന്ത്രിയായിരുന്ന കെ ടി ജലീൽ നിർബന്ധം പിടിച്ചു; ഗുരുവിനെ കുറിച്ച് ഒന്നുമറിയാത്തയാളെ വി സി യാക്കിയത് വെള്ളാപ്പള്ളി നടേശന്റെ അറിവോടെ? ശബരിമല ആചാര സംരക്ഷണ സമരത്തെ കളിയാക്കി വെള്ളാപ്പള്ളിയുടെ വാർത്താസമ്മേളനം

തിരുവനന്തപുരം: ശ്രീനാരായണഗുരു സർവ്വകലാശാലയുടെ വിസിയായി ഒരു മുസ്ലീമിനെ നിയമിച്ചത് അന്നത്തെ ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ ടി ജലീലിന്റെ താൽപ്പര്യപ്രകാരമായിരുന്നുവെന്നും അത് തൻറെ കൂടി അറിവോടെയായിരുന്നുവെന്നും വെളിപ്പെടുത്തി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗുരുവിനെ കുറിച്ച് ഒന്നുമറിയാത്തയാളെയാണ് വിസിയായി നിയമിച്ചതെന്നും, ഇത് ജലീൽ തന്റെ സമുദായത്തിന് വേണ്ടി ചെയ്തതാകാമെന്നും വെള്ളാപ്പള്ളി ന്യായീകരിച്ചു. നിയമനകാര്യം തന്നോട് പങ്കുവച്ചപ്പോൾ ജലീലിനോട് തനിക്ക് ബഹുമാനം തോന്നി. ജോമോൻ പുത്തൻപുരക്കൽ എല്ലാത്തിനും സാക്ഷിയാണ്. കേരളത്തിലെ സർവ്വകലാശാലകളിൽ മുസ്‌ലിം വിസിമാരില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ ഈ കുറവ് പരിഹരിക്കേണ്ടത് ജലീലിന്റെ ഉത്തരവാദിത്തമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

മന്ത്രിയുടെ പ്രവൃത്തി സത്യപ്രതിജ്ഞാ ലംഘനമല്ലേ എന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് അതിൽ തെറ്റില്ലെന്നും അതാണ് ശരിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണഗുരു സർവ്വകലാശാല വി സി യായി മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ അന്ന് വെള്ളാപ്പള്ളി പ്രതിഷേധം അറിയിച്ചിരുന്നതാണ്. പക്ഷെ ഈയടുത്ത കാലത്ത് കെ ടി ജലീൽ വെള്ളാപ്പള്ളിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമുള്ള നിലപാടുമാറ്റം ശ്രദ്ധേയമാണ്. വെള്ളാപ്പള്ളിയുടെ ചേർത്തലയിലെ വീട്ടിലെത്തിയാണ് ജലീൽ കൂടിക്കാഴ്ച നടത്തിയത്. ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി നടന്ന സമരത്തെ വെള്ളാപ്പള്ളി തള്ളിപ്പറയുകയും ചെയ്തു. ശബരിമല സമരത്തോട് ആദ്യഘട്ടം മുതലേ എസ് എൻ ഡി പി ക്ക് എതിർപ്പായിരുന്നുവെന്നും മൂന്നു തമ്പ്രാൻമാർ ചേർന്നാണ് സമരം നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Related Articles

Latest Articles