Sunday, May 19, 2024
spot_img

ബാർസലോണയിലെ തമ്മിൽത്തല്ല്‌ പരസ്യമാകുന്നു!!
ഫ്രെങ്കി ഡി യോങ്ങിനെ കാമുകിക്കൊപ്പമിരിക്കാൻ അനുവദിക്കാതെ മുൻതാരം പിക്വെ

ബാർസലോണ : ഫുട്ബോൾ മത്സരത്തിനിടെ ബാർസലോണ താരം ഫ്രെങ്കി ഡി യോങ്ങിനെ കാമുകിക്കൊപ്പം ഇരിക്കാൻ അനുവദിക്കാതെ ബാർസലോണയുടെയും സ്പെയിനിന്റെയും മുൻ താരം ജെറാഡ് പിക്വെ . കാമുകിയെ തൊട്ടടുത്ത സീറ്റിലിരുത്താനായി പിക്വെയോട് ആ സീറ്റിൽനിന്ന് മാറിയിരിക്കാമോയെന്ന് ഫ്രെങ്കി ഡി യോങ് ചോദിച്ചുവെങ്കിലും മറ്റൊരിടത്തേക്ക് പോകാൻ പിക്വെ തയ്യാറായില്ല.

പിക്വെയുടെ പ്രതികരണത്തിൽ ഫ്രെങ്കി ‍ഡി യോങ് അദ്ഭുതപ്പെടുകയാണു ചെയ്തത്. ഈ സംഭവവികാസങ്ങൾ എല്ലാം കണ്ടുകൊണ്ട് ഫ്രെങ്കി ഡി യോങ്ങിന്റെ കാമുകിയും തൊട്ടുപുറകിലത്തെ സീറ്റിലുണ്ടായിരുന്നു.

ഫ്രെങ്കി ഡി യോങ്ങിനെ ഓൾഡ് ട്രാഫഡിലെത്തിക്കാൻ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. യുണൈറ്റഡ് മുന്നോട്ടുവച്ച ഓഫറിൽ ഡച്ച് താരത്തിന് താൽപര്യമില്ലായിരുന്നെന്നാണു വിവരം. സംഭവത്തിൽ പ്രതികരിക്കാൻ പിക്വെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം പിക്വെയേയും കാമുകിയേയും ബാർസലോണയിലെ ഒരു ഹോട്ടലിൽനിന്ന് ഇറക്കിവിട്ടിരുന്നു. പിക്വെയുടെ മുൻ പങ്കാളി പോപ്പ് ഗായിക ഷക്കീറയുടെ കടുത്ത ആരാധകന്റെ ഹോട്ടലിൽ നിന്നാണ് ഇവരെ ഇറക്കി വിട്ടത്.

Related Articles

Latest Articles