Monday, May 20, 2024
spot_img

ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റർ പൂജാരയെ മാറ്റി ടി ട്വന്റി സ്പെഷ്യലിസ്റ്റ് ബാറ്റർ സൂര്യകുമാറിനെ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിപ്പിക്കണമെന്ന് മുൻ സെലക്ടർ ; എതിർപ്പുമായി മുൻ താരം

നാഗ്പൂർ : ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയിൽ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാരയെ ഇന്ത്യൻ ടീമിൽ നിന്നു മാറ്റി,ആ സ്ഥാനത്ത് ടി ട്വന്റി സ്പെഷ്യലിസ്റ്റ് ബാറ്റർ സൂര്യകുമാര്‍ യാദവിനെ കളിക്കാനിറക്കണമെന്ന ഉപദേശവുമായി ഇന്ത്യൻ ടീം മുൻ സെലക്ടർ സുനിൽ ജോഷി രംഗത്തെത്തി.ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ അദ്ദേഹം പ്രവചിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

ഇതിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ് രംഗത്തു വന്നു . ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെയും അരങ്ങേറ്റം നടത്തിയിട്ടില്ലാത്ത സൂര്യ കുമാർ യാദവിനെ ചേതേശ്വർ പൂജാര എന്ന ടെസ്റ്റ് സ്പെഷ്യലിസ്റ് ബാറ്റർക്ക് പകരം കളിപ്പിക്കണമെന്ന ഉപദേശം അദ്ഭുതപ്പെടുത്തുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൂജാര മറ്റുള്ളവർക്കായി ജീവിതത്തിലാകെ ഒരു ബലിയാടായി മാറിയാല്‍ അത്ഭുതപ്പെടാനില്ലെന്നും ഗണേഷ് ട്വീറ്റ് ചെയ്തു.

ഇന്ത്യൻ ടീം മുൻ സെലക്ടർ സുനിൽ ജോഷിയുടെ പ്ലേയിങ് ഇലവൻ– രോഹിത് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, വിരാട് കോലി, കെ.എൽ. രാഹുൽ, കെ.എസ്. ഭരത്, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Related Articles

Latest Articles