Wednesday, May 15, 2024
spot_img

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ; അറസ്റ്റിലായത് കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കുള്ള ബസിൽ പോകുന്നതിനിടെ

കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കുള്ള ബസിൽ പോകുന്നതിനിടെ കോട്ടയം ബസ് സ്റ്റാൻഡിൽ വച്ചാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. സംഭവത്തിനു ശേഷം അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എംകോം പ്രവേശനം നേടിയെന്ന കേസിലാണ് അറസ്റ്റ്. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിഖിലിനെ പിടികൂടിയത്. ഇയാളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. നിഖിലിനെ റിമാൻഡ് ചെയ്ത് ഇന്നു കോടതിയിൽ ഹാജരാക്കും.

ചത്തീസ്​ഗഢിലെ കലിം​ഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്നാണ് കേസ്. പിന്നാലെ നിഖിലിനെ സംരക്ഷിക്കാൻ എസ്എഫ്ഐ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയിൽ നിന്നു പുറത്താക്കി. സിപിഎമ്മും ഇയാളെ പുറത്താക്കി. നിഖിലുമായി അടുപ്പമുള്ള സിപിഎം കായംകുളം ഏരിയാ കമ്മിറ്റിയം​ഗത്തെ പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. ഒളിവിൽ പോകുന്നതിനു തൊട്ടുമുൻപ് നിഖിൽ ഇയാളുമായി സംസാരിച്ചിരുന്നു.

Related Articles

Latest Articles