Monday, April 29, 2024
spot_img

ഭക്ഷണമേഖലയിൽ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്ന; താരത്തിന്റെ പുതിയ റസ്റ്റോറന്റ് നെതർലാൻഡ്‌സിൽ

ക്രിക്കറ്റ് മൈതാനത്തെ മികച്ച കരിയറിന് ശേഷം ഭക്ഷണമേഖലയിൽ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്ന. നെതർലാൻഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലാണ് റെയ്നയുടെ പുത്തൻ സംരഭം.

റെയ്ന, കലിനറി ട്രഷേഴ്സ് ഓഫ് ഇന്ത്യ എന്ന പേരിലാണ് റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. സാമൂഹ മാദ്ധ്യമത്തിലൂടെ ഇക്കാര്യം അദ്ദേഹം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് . ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള തനതായ രുചികൾ യൂറോപ്പിലേക്ക് അവതരിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് റെസ്റ്റോറന്റ് ആരംഭിച്ചതെന്ന് റെയ്ന കുറിച്ചു.

ഉത്തരേന്ത്യയിലെ സമ്പന്നമായ മസാലകളും സൗത്ത് ഇന്ത്യൻ രുചികളുമടങ്ങിയ ഇന്ത്യൻ രുചികളാണ് തന്റെ റെസ്റ്റോറന്റിന്റെ പ്രത്യേകത എന്ന് സുരേഷ് റെയ്ന പറയുന്നു. ഗുണമേന്മയും സർ​ഗാത്മകതയുമൊക്കെ ഒത്തുചേർന്നവയായിരിക്കും റെസ്റ്റോറന്റിൽ വിളമ്പുന്ന ഭക്ഷണമെന്നും ഇന്ത്യൻ രുചിവൈവിധ്യത്തെ ആഴത്തിൽ അവതരിപ്പിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും സ്നേഹത്തോടെയും കൃത്യതയോടെയുമാണ് അവ തയ്യാറാക്കുന്നതെന്നും റെയ്ന വ്യക്തമാക്കി.

Related Articles

Latest Articles