Sunday, September 20, 2026

പനിച്ച് വിറച്ച് കേരളം! 13,000 കടന്ന് പനിക്കേസുകള്‍, ഇന്നലെമാത്രം റിപ്പോർട്ട് ചെയ്തത് 2164 കേസുകള്‍, ഏറ്റവും കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി പനിക്കേസുകൾ വർദ്ധിക്കുന്നു. 13,000 കടന്നിരിക്കുകയാണ് കേസുകള്‍. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 2164 കേസുകള്‍ ആണ് ഇന്നലെമാത്രം റിപ്പോര്‍ട്ടു ചെയ്തത്. കോഴിക്കോട് 1293, കൊല്ലം 1231, തിരുവനന്തപുരം 1208, എറണാകുളം 1177, കണ്ണൂര്‍ 1041 എന്നിങ്ങനെയാണ് ആയിരം കടന്ന മറ്റു ജില്ലകള്‍.

ഇന്ന് 125 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. 61 പേര്‍ക്കാണ് ഇന്ന് എറണാകുളത്തു സ്ഥിരീകരിച്ചത്. കൊല്ലത്ത് 27 കേസുകളും ആലപ്പുഴയില്‍ പത്ത് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 12 എലിപ്പനി കേസുകളും ഇന്നു സ്ഥിരീകരിച്ചു. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് നാല് പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്.

Related Articles

Latest Articles