Monday, April 29, 2024
spot_img

ജനങ്ങൾക്ക് ഒപ്പം നീന്താൻ ജേക്കബ് തോമസ് എത്തുന്നു,ഇനി ബിജെപിയുടെ ഭാഗം

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയുടെ ഭാഗമായി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു.

ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles