Saturday, January 3, 2026

പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; അബ്ബാസുൾപ്പെടെ നാലു കാസർഗോഡ് സ്വദേശികൾ അറസ്റ്റിൽ

കാസർഗോഡ്: പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരെ കാസർഗോഡ് വനിതാ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കായി അന്വേഷണം ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ഉളിയത്തടുക്ക സ്വദേശി സി.അബ്ബാസ് (58), എ.കെ മുഹമ്മദ് ഹനീഫ, സി എ അബ്ബാസ് (49), ചെങ്കള സ്വദേശി ഉസ്മാൻ (52) എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടിയെ പ്രതികൾ പലതവണ പ്രതികൾ ചൂഷണം ചെയ്തെന്നാണ് പോലീസ് പറയുന്നത്.

അതേസമയം കേസിൽ ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് ജൂൺ 26 നാണ്. സി അബ്ബാസ് പെൺകുട്ടിയെയും അനുജനെയും ഇരുപത്തിയഞ്ചാം തീയതി കാറിൽ കയറ്റിക്കൊണ്ടുപോയി റഹ്മത്ത് നഗറിലെ പണിതീരാത്ത കെട്ടിടത്തിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അന്ന് അബ്ബാസിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പിന്നീട് കുട്ടിയെ വൈദ്യപരിശോധനയ്ക്കും, കൗൺസലിങ്ങിനും വിധേയമാക്കിയതോടെയാണ് മറ്റ് പ്രതികളെ പറ്റിയുള്ള വിവരം പോലീസിനു ലഭിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles