Tuesday, April 30, 2024
spot_img

നാല് വീപ്പകൾ ചേർത്ത് ചങ്ങാടം ഉണ്ടാക്കി; ഉദ്ഘാടന യാത്രയിൽ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും വെള്ളത്തിൽ!

ആലപ്പുഴ: ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞു. ആലപ്പുഴ കരുവാറ്റയിലാണ് കഴിഞ്ഞ ദിവസം ചങ്ങാടം മറിഞ്ഞത്‌. കരുവാറ്റ പഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും നാട്ടുകാരും വെള്ളത്തിൽ വീണു. ആർക്കും പരിക്കില്ല.

നാല് വീപ്പകൾ ചേർത്തുവെച്ച് അതിനു മുകളിൽ പ്ലാറ്റ്ഫോം കെട്ടിയാണ് ചങ്ങാടം നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡൻറിന്റെ വാർഡിലാണ് ഒരു കര. മറുകര പഞ്ചായത്ത് വൈസ് പ്രസിഡൻറിന്റെ വാർഡിലുമാണ്. ആദ്യം പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്ത ചങ്ങാടം മറുകരയിലേക്ക് പോയി. മറുകരയിൽ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.

തിരികെ വരുമ്പോൾ കുറച്ച് നാട്ടുകാരും ചങ്ങാടത്തിൽ കയറി. കൂടുതൽ പേർ കയറിയതോടെ ബാലൻസ് തെറ്റി ചങ്ങാടം കീഴ്മേൽ മറിയുകയായിരുന്നു. ചങ്ങാടത്തിൽ ഉള്ളവർക്ക് നീന്തൽ അറിയുന്നതുകൊണ്ട് അപകടം ഒഴിവായി.

Related Articles

Latest Articles