Sunday, May 19, 2024
spot_img

ഇന്ത്യയിൽ പുതിയ തൊഴിൽ ഭേദഗതി നിയമം ഉടൻ; തൊഴിലാളികൾക്ക് മൂന്ന് ദിവസം അവധി ? ജോലി സമയം ഇങ്ങനെ!

ദില്ലി: ഇന്ത്യയിൽ പുതിയ തൊഴിൽ നിയമഭേദഗതി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൂചനകൾ. ഇതോടുകൂടി തൊഴിലാളികൾക്ക് കൈയിൽ കിട്ടുന്ന ശമ്പളം, ജോലി സമയം എന്നിവയ്ക്ക് മഠം വരും.

2019-ൽ പാർലമെന്റിൽ പാസായ ലേബർ കോഡ് 29 കേന്ദ്ര ലേബർ നിയമങ്ങൾക്ക് പകരമായാണ് അവതരിപ്പിച്ചത്. ജൂലൈ 1 മുതൽ പുതിയ ലേബർ കോഡ് നടപ്പിലാക്കുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരമെങ്കിലും പല സംസ്ഥാനങ്ങളും പുതിയ കോഡ് അംഗീകരിക്കാത്തതാണ് ഇത് പ്രാബല്യത്തിൽ വരാൻ വൈകുന്നതിനുള്ള കാരണം.

സാമൂഹിക സുരക്ഷ, ലേബർ റിലേഷൻസ്, തൊഴിൽ സുരക്ഷ, ആരോഗ്യവും തൊഴിൽ സാഹചര്യവും എന്നിങ്ങനെ നാല് കോഡുകളാണ് പുതിയ ലേബർ കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ തൊഴിൽ നിയമം വരുന്നതോടെ തൊഴിൽ ദാതാവിന് തൊഴിൽ സമയം നിശ്ചയിക്കാൻ കഴിയും. എട്ട് മണിക്കൂർ ജോലിയെന്ന മാനദണ്ഡവും ബാധകമല്ല. 9-12 മണിക്കൂർ വരെ ജോലി സമയം നീട്ടാം. പക്ഷേ എത്ര മണിക്കൂർ കൂട്ടുന്നുവോ അതിനനുസരിച്ച് അവധിയുടെ എണ്ണവും കൂട്ടേണ്ടി വരും. അതായത് രണ്ട് ദിവസം അവധി എന്നതിന് പകരം മൂന്ന് ദിവസം അവധി നൽകേണ്ടി വരും.

Related Articles

Latest Articles