ജമ്മു കശ്മീരിലെ പുൽവാമയിൽ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഇന്ന് രാവിലെ പുൽവാമയിൽ നിന്നും പതിമൂന്നു കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ നടന്നത്. പുൽവാമയിൽ സി ആർ പി എഫ് ജവാൻമാരെ കൊലപ്പെടുത്തിയ ആദിൽ ദറിന്റെ കൂട്ടാളികൾക്കു നേരെയാണ് സൈന്യം ആക്രമണം നടത്തിയത്. രണ്ടു തീവ്രവാദികളെ സേന പിടികൂടിയതായി റിപ്പോർട്ടുകളുണ്ട്.