ദില്ലി: ഒമ്പത് മാസത്തിനും നാല് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെ കൊണ്ടുപോകുന്ന ഇരുചക്രവാഹനങ്ങൾക്കുള്ള പുതിയ സുരക്ഷാ നിയമങ്ങൾ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വിജ്ഞാപനം ചെയ്തു. വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
നാലു വയസ്സില്‍ താഴെയുള്ള കുട്ടികളുമായിപ്പോകുന്ന മോട്ടോര്‍ സൈക്കിളിന്റെ പരമാവധി വേഗം 40 കിലോമീറ്ററായിരിക്കണമെന്നും ചട്ടം നിഷ്‌കര്‍ഷിക്കുന്നു. അതേസമയം, ഒരുവര്‍ഷത്തിനുശേഷമേ ചട്ടം നടപ്പാക്കൂവെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കിയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ ട്രാഫിക് നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഷനും ലഭിക്കും.

