Saturday, April 20, 2024
spot_img

ചരിത്രത്തിലേക്ക് പറന്നിറങ്ങി എയർഇന്ത്യയുടെ പെൺപട; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി 4 വനിതകള്‍

ബംഗളൂരു: രാജ്യത്തിന് അഭിമാനമായി ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി 4 വനിത പൈലറ്റുമാര്‍ പറത്തിയ വിമാനം ബെംഗളുരുവിലെത്തി. എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 16000 കി.മീ പിന്നിട്ടാണ് ബംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. മാത്രമല്ല നാല് വനിതകള്‍ നിയന്ത്രിച്ച വിമാനം തുടര്‍ച്ചയായി 17 മണിക്കൂര്‍ നിര്‍ത്താതെ പറന്നാണ് ബംഗളൂരിലെത്തിയത്. ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍, ക്യാപ്റ്റന്‍ തന്മണി പാപഗാരി, ക്യാപ്റ്റന്‍ അകാന്‍ഷ സോനാവനേ,ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ് എന്നീ വനിതാ പൈലറ്റുമാരാണ് ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി ചരിത്രത്തില്‍ ഇടം നേടിയത്.

Related Articles

Latest Articles