കണ്ണൂർ: സി.ബി.ഐ ചമഞ്ഞ് കണ്ണൂർ താവക്കരയിൽ എഴുപത്തിരണ്ടുകാരിയുടെ 1,65,83,200 രൂപ തട്ടിയെടുത്തു.മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ ഇവർ പ്രതിയാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും തട്ടിപ്പ് സംഘം ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു .എന്നാൽ കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ ഒന്നരക്കോടി രൂപ നൽകണമെന്ന് തട്ടിപ്പ് സംഘം ആവശ്യപെട്ടു .സി.ബിഐ. യുടെ ബാങ്ക് അക്കൗണ്ടാണെന്ന് പറഞ്ഞ് മൂന്ന് അക്കൗണ്ട് നമ്പർ 72-കാരിക്ക് അയച്ചിരുന്നു ഇതിലേക്ക് ഇവർ ഈ മാസം 11-നും 17-നും ഇടയിൽ അഞ്ചുതവണകളായി ഒന്നരക്കോടിയിലധികം രൂപ അയച്ചു . ഇത്തരം തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമായി നടക്കുന്നുണ്ടെകിലും കൃത്യമായ തെളിവുകളോ പ്രതികളെ പിടികൂടാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല .
ഇതിന് മുൻപ് സംഗീത സംവിധായകൻ ജെറി അമല്‍ ദേവിൽ നിന്ന് സി .ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമമുണ്ടായിരുന്നു . അന്ന് ബാങ്ക് ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ് അദ്ദേഹത്തിന് പണം നഷ്ടമാവാത്തത്. എന്നാൽ ആ സംഘത്തെ കുറിച്ചും ഇന്നും പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല.

