Monday, October 26, 2026

സിപിഎം നേതാക്കളുടെ ഗ്രൂപ്പുകളി പൊളിഞ്ഞുപിഎസ്‌സി കോഴവിവാദം പുതിയ വഴിത്തിരിവിലേക്ക്പരാതിക്കാരന്റെ മൊഴിമാറ്റം ആരുടെയൊക്കെ മുഖംമൂടി അഴിക്കും?

കോഴിക്കോട്: പിഎസ്‌സി കോഴവിവാദം പുതിയ വഴിത്തിരിവിലേക്ക്.പിഎസ്‌സി അംഗമായി നിയമിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് കോഴകൊടുക്കണമെന്ന ആരോപണങ്ങൾ ഉയർന്നിരുന്നെകിലും അത് പാര്‍ട്ടി ഇടപെട്ട് ഒതുക്കിത്തീർക്കുകയിരുന്നു എന്നാൽ ഇപ്പോൾ പരാതിക്കാരൻ മൊഴി മാറ്റിയത് സംഭവം പുതിയ വഴിത്തിരിവിലേക്ക് പോവുകയാണ്.കണ്ണൂര്‍ സ്വദേശിക്കാണ് പണം കൊടുത്തതെന്നും പാര്‍ട്ടി നടപടിക്ക് വിധേയനായ പ്രമോദിനെ സിപിഎമ്മിലെ എതിര്‍ ഗ്രൂപ്പുകാര്‍ ആസൂത്രിതമായി കുടുക്കിയതാണെന്നും പറയുന്ന ഇയാളുടെ ശബ്ദ രേഖ പുറത്തുവന്നു.

ഈ വിഷയത്തില്‍ സിപിഎമ്മില്‍ നിന്നു പുറത്താക്കിയ കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമാണ് പ്രമോദ് .എന്നാൽ ഇപ്പോൾ ഇങ്ങനൊരു വെളിപ്പെടുത്തൽ വന്നതോടെ ഇനി ഇതിൽ ആരുടെയൊക്കെ കയ്യ് പതിഞ്ഞിട്ടുണ്ടെന്നും പണം ആര് വാങ്ങി ആർക്കുവേണ്ടി വാങ്ങി എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണമെന്നും അതുകൊണ്ട്തന്നെ പോലീസിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും പരാതി നല്കുമെന്ന് പ്രമോദ് പറഞ്ഞു .തെളിവില്ലെന്നു പറഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ നേതാക്കളും പോലീസും അന്വേഷണം അവസാനിപ്പിച്ച കേസായിരുന്നു ഇത് എന്നാൽ പരാതിക്കാരന്റെ തന്നെ ശബ്ദ രേഖ വന്നതോടെ അന്വേഷണത്തിന് ഒരു തുമ്പ് കിട്ടിയിരിക്കുന്നുയെന്നാണ് പ്രമോദ് പറഞ്ഞത്.

Related Articles

Latest Articles