Wednesday, May 8, 2024
spot_img

ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്റ്റിൽ

ആലപ്പുഴ: ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ അരുങ്ങോട്ടുകര തിച്ചൂർ മുറിയിൽ പൊന്നുവീട്ടിൽ സരിത ഗോപി (34)യാണ് തട്ടിപ്പിൽ അറസ്റ്റിലായത് .

മൂന്ന് മാസമായി കുറത്തികാട് പൊലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ആലപ്പുഴയിൽ നിന്നാണ് ഇവരെ ഇന്ന് അറസ്റ്റ് ചെയ്തത്. സമാനമായ പരാതിയിൽ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്.

Related Articles

Latest Articles