Wednesday, April 17, 2024
spot_img

ഓണകിറ്റ് വിതരണം ഈ മാസം 31 മുതൽ; മി​ഠാ​യിയും ക്രീംബിസ്കറ്റും ഒഴിവാക്കി

തി​രു​വ​ന​ന്ത​പു​രം: ഇത്തവണത്തെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 31 മു​ത​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​ ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 16-ന​കം വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. ജൂ​ണ്‍ മാ​സ​ത്തെ കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 28ന് ​അ​വ​സാ​നി​പ്പി​ക്കാ​നും ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

മ​ഞ്ഞ കാ​ര്‍​ഡ് (എ​എ​വൈ) 31 മു​ത​ല്‍ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ​യും പി​ങ്ക് കാ​ര്‍​ഡു​കാ​ര്‍​ക്ക് (പി​എ​ച്ച്എ​ച്ച്) ഓ​ഗ​സ്റ്റ് നാ​ല് മു​ത​ല്‍ ഏ​ഴ് വ​രെ​യും നീ​ല കാ​ര്‍​ഡു​കാ​ര്‍​ക്ക് (എ​ന്‍​പി​എ​സ്) ഒ​ന്‍​പ​ത് മു​ത​ല്‍ 12 വ​രെ​യും വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്ക് 13 മു​ത​ല്‍ 16 വ​രെ​യു​മാ​ണ് കി​റ്റ് വി​ത​ര​ണം.

മ​ധു​ര​ത്തി​നാ​യി മി​ഠാ​യി പൊ​തി​ക്കു പ​ക​രം ക്രീം ​ബി​സ്‌​ക്ക​റ്റ് ഓ​ണ​ക്കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും പ​ണ​ച്ചെ​ല​വ് കൂ​ടു​ത​ലാ​ണെ​ന്നു ക​ണ​ക്കാ​ക്കി പ​ട്ടി​ക​യി​ല്‍ നി​ന്നു നീ​ക്കി. പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ, ചെ​റു​പ​യ​ര്‍, തു​വ​ര​പ്പ​രി​പ്പ്, തേ​യി​ല, മു​ള​കു​പൊ​ടി, ഉ​പ്പ്, മ​ഞ്ഞ​ള്‍, ആ​ട്ട, ഉ​പ്പേ​രി, പാ​യ​സം ത​യാ​റാ​ക്കാ​നു​ള്ള സേ​മി​യ/​പാ​ല​ട/​ഉ​ണ​ക്ക​ല​രി എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന്, ഏ​ല​യ്ക്ക, അ​ണ്ടി​പ്പ​രി​പ്പ് എ​ന്നി​വ കി​റ്റി​ലു​ണ്ടാ​കും. ഒ​രു കി​റ്റി​ന് 570 രൂ​പ ആ​കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഭാഷ്യം

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles