Wednesday, May 8, 2024
spot_img

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ്; സ്വയംനിരീക്ഷണത്തില്‍

പാരീസ്‌: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു.പ്രാരംഭ ലക്ഷണങ്ങൾ കണ്ടയുടൻ 42 കാരനായ മാക്രോൺ പരിശോധനയ്ക്കു വിധേയനാകുകയും കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കി. സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെങ്കിലും ജോലിയില്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് 19 രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഈ ആഴ്ച ആദ്യമാണ് ഫ്രാന്‍സ് ഇളവ് വരുത്തിയത്. എന്നാല്‍ വൈറസ് വ്യാപനം ഇപ്പോഴും ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്.  ഇപ്പോഴും ഫ്രാന്‍സില്‍ രാത്രി എട്ടുമണിമുതല്‍ രാത്രികാല കര്‍ഫ്യൂ തുടരുന്നുണ്ട്. നിലവിലെ കണക്കനുസരിച്ച്‌ ഫ്രാന്‍സില്‍ 25 ലക്ഷത്തിലധികം കേസുകളുണ്ട്. ഇതില്‍ 21.5 ലക്ഷത്തിലധികം കേസുകള്‍ സജീവമാണ്.

Related Articles

Latest Articles