Sunday, October 11, 2026

വീണ്ടും കൊലപാതകം: കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം യുവാവിനെ കുത്തിക്കൊന്നു; പ്രതി ഷാനവാസ് കസ്റ്റഡിയിൽ

കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. കോഴിക്കോട് (Murder In Kozhikode) റെയിൽവേ സ്‌റ്റേഷന് സമീപം യുവാവിനെ കുത്തിക്കൊന്നു. പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. വാക്കുതർക്കത്തിലേർപ്പെട്ട കായംകുളം സ്വദേശി ഷാനവാസാണ് കുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷാനവാസ് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

സംഭവം നടന്നയുടനെ ഷാനവാസ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓട്ടോത്തൊഴിലാളികളും യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷന് സമീപം ലിങ്ക് റോഡിൽ സുകൃതീന്ദ്ര കല്യാണമണ്ഡപത്തിന് എതിർവശത്താണ് കൊലപാതകം നടന്നത്. അതേസമയം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറയുന്നു. രണ്ട് പേരും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ മദ്യലഹരിയിൽ വാക്കു തർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

Related Articles

Latest Articles