Sunday, October 18, 2026

ലോകം മുഴുവൻ ഇസ്ലാമിക ഭരണത്തിൽ കൊണ്ടുവരാൻ ജമാഅത്തെ ഇസ്ലാമി

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന്റെ പിടി വീണ മീഡിയ വൺ എന്ന മലയാളം വാർത്താ ചാനലിന്റെ മുഖം കേരളത്തിൽ മുഖ്യധാരാ മാധ്യമങ്ങളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരായ മാധ്യമ പ്രവർത്തകരാണ്. പക്ഷെ മീഡിയ വൺ എന്ന ചാനലിനെ പൊതു സമൂഹം സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. അതിനു കാരണം മീഡിയ വണ്ണിന്റെയും സഹോദര സ്ഥാപനമായ മാധ്യമം പത്രത്തിന്റെയും മാതൃ കമ്പനികളുടെ ഡയറക്ടർമാരെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്ലാമി എന്ന സംഘടനയാണ് എന്നതാണ്. ആരാണ് ജമാ അത്തെ ഇസ്ലാമി. മുസ്ലിം ബ്രദർ ഹുഡിന് സമാനമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അതായത് ഇന്നത്തെ പാകിസ്ഥാനിൽ 1941 ൽ രൂപം കൊണ്ട തീവ്ര ഇസ്ലാമിക സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. അബ്ദുൽ അലാ മൗദീദി എന്ന തീവ്ര ഇസ്‌ലാമിസ്റ്റാണ് ഈ സംഘടനയുടെ സ്ഥാപകൻ. ഇന്ത്യ വിഭജനത്തിനു ശേഷം പാകിസ്ഥാനെ ഒരു ഇസ്‌ലാമിക മത രാഷ്ട്രമാക്കണമെന്ന് ജിന്നയെക്കാൾ ശക്തമായി വാദിച്ച ഒരു നേതാവാണ് മൗദീദി. ഇന്ത്യ വിഭജനത്തിനു ശേഷം ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും കാശ്മീരിലും പാകിസ്താനിലും വെവ്വേറെ ഘടകങ്ങളായി ഒരേ ആശയത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണിത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ജമാ അത്തെ ഇസ്ലാമി ഹിന്ദ് എന്ന പേരിലും കാശ്മീരിൽ ജമാ അത്തെ ഇസ്ലാമി ആസാദ് കാശ്മീർ എന്നും ഒരു സംഘടന അറിയപ്പെടുന്നുണ്ടെങ്കിൽ ആ സംഘടനയുടെ വിഘടനവാദ സ്വഭാവം അതിന്റെ പേരിൽ തന്നെയുണ്ട്. ലോകം മുഴുവൻ ഇസ്ലാമിക ഭരണത്തിൻ കീഴിൽ വരണമെന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്‌ഷ്യം.

അഫ്ഗാനിസ്ഥാനിലടക്കം പല വിദേശ രാജ്യങ്ങളിലും ഇവർക്ക് ശക്തമായ സാന്നിധ്യമുണ്ട്. അഫ്‌ഗാനിസ്ഥാനിൽ പ്രാകൃതമായ താലിബാൻ ഭരണകൂടത്തെ പിന്തുണക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് ഈ സംഘടനാ. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയെ ഈ രാജ്യത്ത് നടത്തിയ വിധ്വംസക പ്രവർത്തനങ്ങളുടെ പേരിലാണ് കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുന്നത്. പിൽക്കാലത്ത് സിമിയുടെ പ്രവർത്തകരാണ് NDF എന്ന സംഘടന രൂപീകരിച്ചത്. ഇതേ NDF ആണ് പിൽക്കാലത്ത് പോപ്പുലർ ഫ്രണ്ടായി മാറിയതും SDPI യും വെൽഫെയർ പാർട്ടിയും ഒക്കെയായി മാറിയതും. പാകിസ്താനിലും അഫ്‌ഗാനിസ്ഥാനിലും മത ന്യൂനപക്ഷങ്ങളെ വംശ ഹത്യ നടത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന, ഇന്ത്യയെ ഇസ്ലാമിക വൽക്കരിച്ച് ജനാധിപത്യം കശാപ്പ് ചെയ്യത് മതരാഷ്ട്രമാക്കാൻ അവസരം കാത്തിരിക്കുന്ന ഒരു രാജ്യ വിരുദ്ധ വിഘടനവാദ സംഘടന, ലോകം മുഴുവൻമുഴുവൻ ഇസ്ലാമിക വൽക്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന തീവ്ര ഇസ്ലാമിക സംഘടനകളുടെ ആഗോള ഫണ്ടിംഗ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ നാവാണ് മീഡിയ വന്നും മാധ്യമം പത്രവും എന്ന് പ്രഥമ ദൃഷ്ട്യാ ആർക്കും മനസ്സിലാകുന്ന കാര്യമാണ്.

നഗ്നമായ പ്രൊ താലിബാൻ ആശയത്തോടെ വാർത്ത ചെയ്യുകയും ജീവനക്കാരുടെ അപ്പീറൻസിലും വേഷ വിധാനങ്ങളിലും വരെ ഇസ്‌ലാമിക വൽക്കരണത്തിനു അനുകൂലമായി ഇടപെടൽ നടത്തുകയും ചെയ്യുന്ന ഡയറക്ടർ ബോർഡ് നിയന്ത്രിക്കുന്ന ഒരു മാധ്യമസ്ഥാപനം ഈ രാജ്യത്തെ നിയമങ്ങൾ ലഘിക്കുന്നില്ലെന്നും സാമൂഹികാരോഗ്യം തകർക്കുന്നില്ലെന്നും ശത്രുരാജ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ലെന്നും ഉറപ്പ് വരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണ്. ഹിറ്റ്ലർ ഒരു പത്രം തുടങ്ങിയാൽ അത് എന്തായിരിക്കുമോ അത് മാത്രമാണ് മാധ്യമവും മീഡിയ വണ്ണും എന്ന് ഒരു യുവ കമ്മ്യൂണിസ്റ്റ് നേതാവ് ഈ അടുത്തകാലത്ത് പറഞ്ഞതോർക്കുന്നു. അപ്പൊ പ്രശ്നം സംഘികളുടേത് മാത്രമല്ലെന്ന് മനസ്സിലാക്കാം.

Related Articles

Latest Articles