Monday, May 6, 2024
spot_img

ബസ് മുതൽ ഗൺമാൻ വരെ !വിവാദങ്ങളുടെ റോഡിൽ നവകേരളസദസ് 23 ന് യാത്ര അവസാനിപ്പിക്കും ! അനിൽകുമാർ ചെയ്തത് ഓൺ ദി സ്പോട്ടിൽ സസ്‌പെൻഷൻ കിട്ടേണ്ട കുറ്റം ! പിണറായി പേടിയിൽ മിണ്ടാട്ടം മുട്ടി ഉന്നത ഉദ്യോഗസ്ഥർ

കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചു കൊണ്ടിരിക്കവേ കോടികൾ പൊടിച്ച് നടത്തിയ കേരളീയം പരിപാടി ഏറ്റുവാങ്ങിയ വിമർശനങ്ങളുടെ ചൂട് ആറുന്നതിന് മുന്നെയാണ് നവകേരളസദസ് യാത്രയുമായി സർക്കാർ മുന്നോട്ട് പോയത്. യാത്രക്കായി വാങ്ങിയ ആഡംബര ബസ് മുതൽ ഓരോ ദിനവും ഒന്ന് നിലയിലാണ് വിവാദങ്ങൾ തലപൊക്കുന്നത്. യൂത്ത് കോൺഗ്രസുകാർ കരിങ്കൊടിയുമായി രംഗത്തുവന്നപ്പോൾ പോലീസിനെ കാഴ്ചക്കാരാക്കി അതിനെ മർദ്ദിച്ച് ഒതുക്കുകയായിരുന്നു ഇടത് പക്ഷ പ്രവർത്തകർ. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതയ്ക്കുന്ന രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായതോടെ രംഗം കൂടുതൽ വഷളായി. നവകേരളാ ബസിന് നേരെ ഉണ്ടായ ഷൂ ഏറിൽ പ്രതിരോധത്തിലായിരുന്ന പ്രതിപക്ഷം ഇതോടെ സജീവമായിരിക്കുകയാണ്. ഇതിനിടെ കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസിന്റെ സാന്നിധ്യത്തിൽ ഡിവൈഎഫ്ഐ ആക്രമിച്ചത്. രണ്ട് സംഭവങ്ങളിലും ശക്തമാക്കാനാണ് തീരുമാനം.

നവകേരള സദസ്സിന്റെ സമാപന ദിവസമായ 23 ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്താനാണ് പ്രതിപക്ഷ തീരുമാനം.കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മാർച്ച് നയിക്കുന്ന മാർച്ചിൽ എംഎൽഎ മാരും എംപി മാരുംപങ്കെടുക്കും.

അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള ഗൺമാൻ വഴിയിലിറങ്ങി പ്രതിഷേധക്കാരെ തല്ലിച്ചതയ്ക്കുന്നത് ഉടനടി സസ്‌പെൻഷൻ ലഭിക്കാവുന്ന കുറ്റമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ക്രമസമാധാനച്ചുമതല നോക്കുന്നത് ഇവരുടെ ജോലിയല്ല. മുഖ്യമന്ത്രിയുടെ സുരക്ഷ കൈവിട്ട് തെരുവിൽ ചാടിയിറങ്ങി അധികാരമില്ലാത്ത പണി ചെയ്തതിന് അനിലിനെ കയ്യോടെ സസ്‌പെൻഡ് ചെയ്യേണ്ടതാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പരസ്പരം പറയുന്നത്. എന്നാൽ മുഖ്യമന്ത്രി അനിൽകുമാറിനെ പിന്തുണയ്ക്കാൻ രംഗത്തുവന്നതോടെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇത് തുറന്ന് സമ്മതിക്കനുമാകുന്നില്ല. തന്റെ ഗൺമാൻ അനിൽകുമാർ ആരെയും മർദിക്കുന്നതു താൻ കണ്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചത്. ഇതോടെ നടപടി എടുക്കേണ്ട പോലീസിന്റെയും മിണ്ടാട്ടം മുട്ടി. ഇടുക്കിയിൽ മാധ്യമ ഫൊട്ടോഗ്രഫറെ കഴുത്തിനു പിടിച്ചുതള്ളിയതും ഇതേ അനിൽ തന്നെയാണ്.

അതേസമയം ആലപ്പുഴയിൽ മർദനമേറ്റ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെതിരെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. മർദ്ദനത്തിൽ പരിക്കേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി.

Related Articles

Latest Articles