Monday, November 2, 2026

മത്സ്യകച്ചവടം മുതൽ റിയൽ എസ്റ്റേറ്റ് വരെ ; എൻജിനീയറിംഗിൽ റാങ്ക്, ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതി പത്മകുമാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം : ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പിടിയിലായ പത്മകുമാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില അംഗമായ പത്മകുമാർ, ചാത്തന്നൂർ മാമ്പള്ളിക്കുന്നത്ത് ബഹുനില വീട്ടിലായിരുന്നു താമസം. സമീപത്തുള്ളവരുമായി കാര്യമായ സഹകരണം ഇല്ലാതെയായിരുന്നു പത്മകുമാറിന്റെ ജീവിതം.

പ്രമുഖ എൻജിനീയറിംഗ് കോളേജിൽ നിന്നും റാങ്കോടെ പഠിച്ചിറങ്ങിയ പത്മകുമാർ നേരെ ബിസിനസിലേയ്ക്ക് ചുവടുവയ്ക്കുകയായിരുന്നു. ഫിഷ് സ്റ്റാൾ, ബിരിയാണി കച്ചവടം, കൃഷി ഉൾപ്പെടെ വൈവിധ്യമാർന്ന ബിസിനസുകളിൽ കൈവച്ചു. കേബിൾ ടിവി രംഗപ്രവേശം ചെയ്ത കാലത്ത് തന്നെ ചാത്തന്നൂർ കേന്ദ്രീകരിച്ചു കേബിൾ ടിവി ശ്യംഖല ആരംഭിച്ചു. പിന്നീടു റിയൽ എസ്റ്റേറ്റ്, പാഴ്‌സൽ ബിരിയാണി കച്ചവടം, കുമ്മല്ലൂർ റോഡിൽ മത്സ്യസ്റ്റാൾ, പോളച്ചിറയിൽ 5 ഏക്കറോളം ഫാം ഹൗസ്, തമിഴ്‌നാട്ടിൽ കൃഷി, ചാത്തന്നൂരിൽ ബേക്കറി തുടങ്ങിയ വ്യത്യസ്ത മേഖലകളിലേക്കിറങ്ങി. എന്നാൽ, അടുത്തകാലത്തായി പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായും ചിലരോട് വൻ തുക കടം ചോദിച്ചതായും നാട്ടുകാർ പറയുന്നു.

Related Articles

Latest Articles