Monday, January 12, 2026

ടാങ്കർ ലോറി ഉടമകൾ സമരം തുടങ്ങി: സംസ്ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും

കൊച്ചി: സംസ്ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും. ഇന്ത്യൻ ഓയിൽ (Indian Oil) ഒഴികെയുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ ഇന്ധന വിതരണം തടസപ്പെടും. രണ്ട് കമ്പനികളിലായി 600 ഓളം ടാങ്കറുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നുണ്ട്. ഇതിനാൽ ഇന്ധന വിതരണം പൊതുജനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. 13 ശതമാനം സർവിസ് ടാക്സ് നൽകാൻ നി‍ർബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനം എന്ന് പെട്രോളിയം പ്രൊഡക്ട്സ് ട്രാൻ്സ്പോ‍ർടേഴ്സ് വെൽഫെയ‍ർ അസോസിയേഷൻ അറിയിച്ചു. കരാർ പ്രകാരം എണ്ണ കമ്പനികൾ ആണ് സർവിസ് ടാക്സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം. 2016ൽ ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് 11 ദിവസം നീണ്ട സമരത്തിൽ കടുത്ത ഇന്ധനക്ഷാമം നേരിട്ടിരുന്നു.

Related Articles

Latest Articles