Sunday, May 19, 2024
spot_img

മോദിയല്ല നേതൃനിരയിലുള്ളവരാണ് കോൺഗ്രസിനെ തകർക്കുന്നത്: ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് മനീഷ് തിവാരി

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗ്രൂപ്പ് 23 (G 23) നേതാവ് മനീഷ് തിവാരി. പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കോൺ​ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മോദിയല്ല നേതൃനിരയിലുള്ളവരാണ് കോൺഗ്രസിനെ തകർക്കുന്നതെന്നും മനീഷ് തിവാരി വിമർശിച്ചു. പഞ്ചാബിൽ നവജ്യോത്‌ സിംഗ് സിദ്ദു പാർട്ടിയെ തകർത്തു. സിദ്ദുവിന് പദവി നൽകിയവർ മറുപടി പറയണം. സംഘടന തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാത്രമല്ല തുടർച്ചയായ മൂന്നാം ദിവസവും ഗ്രൂപ്പ് 23 നേതാക്കളുമായി കോൺഗ്രസ് നേതൃത്വം ചർച്ച തുടരുകയാണ്. ഇന്നലെ നടന്ന യോഗത്തിൻ്റെ വിശദാംശങ്ങൾ ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുമായി പങ്കുവച്ചിരുന്നു.

പോരാട്ടം സോണിയ ഗാന്ധിക്കെതിരല്ലെന്നും നവീകരണത്തിനായി നേതൃമാറ്റം വേണമെന്നുമാണ് ഗ്രൂപ്പ് 23 ന്‍റെ ആവശ്യം. പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ്പ് 23 യുടെ നിലപാട്. ഗ്രൂപ്പ് 23 മുൻപോട്ട് വച്ച ആവശ്യങ്ങളിൽ രാഹുൽ ഗാന്ധിയും ചർച്ചക്ക് തയ്യാറായിട്ടുണ്ട്. കൂടാതെ പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും ഉയര്‍ന്നത്.

Related Articles

Latest Articles