ദില്ലി: കൊവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് നിർദേശം നൽകി കേന്ദ്രം. ‘മാസ്കും സാമൂഹ്യ അകലവും പരിശോധനകളും ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ഇനിയും പാലിച്ചുപോരണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നതടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങൾ മാറ്റുന്നത് സംബന്ധിച്ച് കേരളവും സജീവ ചർച്ചകൾ നടത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. ഘട്ടം ഘട്ടമായി മാസ്ക് മാറ്റുന്നത് ചർച്ച ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദർ പറയുമ്പോൾ, ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് വിദഗ്ദ സമിതിയുടെ ഭാഗമായവർ സർക്കാരിന് നൽകിയിരിക്കുന്ന അഭിപ്രായം.

