Sunday, October 4, 2026

ലോണ്‍ അനുവദിക്കണമെങ്കിൽ ലൈംഗിക വേഴ്ചയ്ക്ക് തയ്യാറാവണം; അധ്യാപികയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച പി എഫ് ഓഫീസർ പിടിയില്‍

കോട്ടയം: സ്‌കൂള്‍ അദ്ധ്യാപികയോട് ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട പി എഫ് ഓഫീസര്‍ പിടിയില്‍. കാസര്‍കോട് സ്വദേശിയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷനിലെ ജൂനിയര്‍ സൂപ്രണ്ടുമായ വിനോയ് ചന്ദ്രന്‍ ആര്‍(41) നെയാണ് വിജിലന്‍സ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കോട്ടയം (Kottayam) കോരത്തോടുള്ള അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോട്ടയത്തെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിയായ വിനോദിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് കോണ്ടവും കണ്ടെത്തിയിട്ടുണ്ട്. വീട് നിര്‍മ്മാണത്തിനായി പിഎഫില്‍ നിന്നും വായ്പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നല്‍കിയിരുന്നത്. ഈ അപേക്ഷ വിനോയ് ഒരു മാസത്തോളം തടഞ്ഞുവച്ചു. കോട്ടയത്ത് എത്തിയ ശേഷം ഇയാൾ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു. പിഎഫ് ലെ പ്രശ്നം പരിഹരിച്ചതിന് ലൈംഗീക ചൂഷണം ചെയ്യാനാണെന്ന ഉദ്ദേശമാണെന്ന് മനസിലാക്കിയ അധ്യാപിക ഇൻ്റലിജൻസ് വിഭാഗത്തെ വിവരം അറിയിച്ചു. തുടർന്നാണ് ഹോട്ടൽ മുറിയിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Related Articles

Latest Articles